കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ വിരട്ടല്‍ നടക്കില്ല: നാരായണപ്പണിക്കര്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ വിരട്ടലുകള്‍ കേട്ട്‌ പിന്നോട്ടുപോകുന്നവരല്ല എന്‍എസ്എസ് എന്ന് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

പിണറായി എന്‍എസ്‌എസ്സിനെ ജാതിപറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌, പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന്‌ ജനശ്രദ്ധ തിരിക്കാനാണോ എന്ന്‌ സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികനീതി എന്തെന്നുപോലും നോക്കാതെ പിണറായി, നായര്‍സമുദായത്തെ ജാതിയുടെപേരില്‍ ആക്ഷേപിക്കുകയും വിലകുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത്‌ ആര്‍ക്കുവേണ്ടിയും എന്തിനുവേണ്ടിയുമാണെന്ന്‌ ആര്‍ക്കും മനസ്സിലാകും.

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും മന്ത്രി പാലോളി മുഹമ്മദുകുട്ടിയുടെയും പ്രസ്‌താവനകള്‍ ഇതിനോട് കൂട്ടിവായിക്കണം. സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെപ്പോലും ആക്ഷേപിക്കാന്‍ മുതിര്‍ന്നയാളാണ്‌ പിണറായി-പണിക്കര്‍ ആരോപിച്ചു.

മേല്‍ത്തട്ട്‌ വരുമാനപരിധി നാലരലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതോടെ സംവരണവിഭാഗങ്ങളിലെ പാവങ്ങള്‍ക്ക്‌ കിട്ടേണ്ട നേട്ടങ്ങള്‍ രണ്ട്‌ പ്രബലസമുദായങ്ങളിലെ സമ്പന്നര്‍ തട്ടിയെടുക്കുന്നതിനെതിരെ എന്‍എസ്‌എസ്‌ നിയമനടപടികള്‍ സ്വീകരിച്ചതാണോ പ്രകോപനത്തിന്‌ കാരണമെന്നും അറിയേണ്ടതുണ്ട്‌.

അതോ, സംവരണകാര്യത്തിലെ തെറ്റായ നടപടികള്‍ തുറന്നുപറയുമ്പോള്‍, സംവരണസമുദായങ്ങളിലെ സമ്പന്നര്‍ ഒഴികെയുള്ള സാധാരണക്കാര്‍ സത്യം തിരിച്ചറിഞ്ഞ്‌ എന്‍എസ്‌എസ്സിന്റെ നിലപാട്‌ ശരിവയ്‌ക്കുമെന്നുള്ളതുകൊണ്ടാണോ എന്നും വ്യക്തമാക്കണം.

മുന്നാക്കസമുദായങ്ങളിലെ പാവങ്ങള്‍ക്കുകൂടി സംവരണാനുകൂല്യം കൊടുക്കണമെന്ന്‌ പറഞ്ഞതാണോ തെറ്റെന്നും പണിക്കര്‍ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X