നോയിഡ മാനഭംഗം വനിതാകമ്മീഷന്‍ അന്വേഷിക്കുന്നു
ദില്ലി: നോയിഡയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തുന്നു.
ഇതിനായി കമ്മീഷന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയംഗങ്ങള്‍ ബുധനാഴ്‌ച നോയിഡയിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അഞ്ച് പേര്‍ നേരത്തേതന്നെ അറസ്റ്റിലായിരുന്നു. പ്രതികളെ പതിനാല് ദിവസത്തേയ്‌ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നോയിഡയിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി സൃഹൃത്തിനൊപ്പം പോകുമ്പോഴാണ് ഇവരുടെ കാറില്‍ ബലമായി കയറിയ പത്തംഗസംഘം വിജനമായസ്ഥലത്തേയ്‌ക്ക് കാര്‍ ഓടിച്ചുകൊണ്ടുപോയി യുവതിയെ മാനഭംഗപ്പെടുത്തിയിത്.
മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമമന്ത്രി രേണുക ചൗധരി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയുടെ തെളിവാണിതെന്നും വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളൊന്നും മുഖ്യമന്ത്രി മായാവതി ഗൗനിക്കുന്നില്ലെന്നും രേണുക ആരോപിച്ചു.












Click it and Unblock the Notifications