ബഹുഭാര്യത്വം നിരോധിക്കുന്നതിനെ എതിര്‍ക്കുമെന്ന് കാന്തപുരം
കോഴിക്കോട്: ബഹുഭാര്യത്വം നിരോധിക്കുന്നത് ശരീഅത്ത് നിയമത്തിനെതിരെരാണെങ്കില്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.
വിആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബഹുഭാര്യത്വം കര്‍ശനമായി നിരോധിക്കാന്‍ ശുപാര്‍ശയുണ്ട്.
ബഹുഭാര്യത്വത്തെ പൂര്‍ണമായും തടഞ്ഞാല്‍ പ്രതികരിക്കും. ശുപാര്‍ശ ഖുറാന് വിരുദ്ധമാണെങ്കില്‍ മരണംവരെ പോരാടും. മുസ്ലിം വ്യക്തി നിയമത്തിനെതിരായ കടന്നുകയറ്റം അനുവദിക്കാനാവില്ല- കാന്തപുരം പറഞ്ഞു.
അതല്ല ബഹുഭാര്യത്വം സംബന്ധിച്ച നിയമം നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പ് ബഹുഭാര്യത്വത്തെ ന്യായീകരിച്ചുകൊണ്ട് കാന്തപുരം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്‌ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുന്നതുകൊണ്ടാണ് പുരുഷന് ഒന്നിലേറെ വിവാഹം ചെയ്യാന്‍ അനുവാദമുള്ളതെന്നാണ് കാന്തപുരം അന്ന് പറഞ്ഞിരുന്നത്.
എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കാന്തപുരം ആരോപിച്ചിരുന്നു.












Click it and Unblock the Notifications