സമരം: ലോറികള്‍പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം
ദില്ലി: രാജ്യവ്യാപകമായി നടക്കുന്ന ലോറി സമരം ഒരാഴ്ച പിന്നിട്ടു. സമരത്തെ നേരിടുന്നതിന്റെ ഭാഗമായി പിടിച്ചെടുക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു വിരമിച്ച ഡ്രൈവര്‍മാരെക്കൊണ്ട് ലോറികള്‍ ഓടിക്കാനാണ് സര്‍ക്കാറിന്‍റെ പദ്ധതി. അവശ്യസേവന നിയമം (എസ്മ) പ്രയോഗിക്കാനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം ആവശ്യപ്പെട്ടിട്ടുണ്ട്.
എണ്ണക്കമ്പനി ജീവനക്കാരുടെ സമരത്തെ നേരിട്ടതുപോലെ ലോറി സമരത്തെ ശക്തമായി നേരിടാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
ഇതിനിടെ മഹാരാഷ്ട്രയില്‍ ലോറി സമരം പിന്‍വലിച്ചതായി സംഘടനാ നേതാക്കള്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ സമരം തുടരുകയാണെങ്കില്‍ 15 മുതല്‍ 20 ലക്ഷം വരെ ലോറികള്‍ കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര നീക്കം.
ഡ്രൈവര്‍മാര്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.സമരം ഒരാഴ്ച പിന്നിട്ടെങ്കിലും കേരളത്തില്‍ കാര്യമായ വിലക്കയറ്റത്തിന്റെ സാഹചര്യമില്ലെന്നും ആവശ്യമായ സ്റ്റോക്കുണ്ടെന്നും സിവില്‍ സപ്ളൈസ് അധികൃതര്‍ അറിയിച്ചു.
സമരം തുടരുന്നതു പഞ്ചസാരയുടെ ലഭ്യതയെയാണു ദോഷകരമായി ബാധിച്ചിരിക്കുന്നത്. പഞ്ചസാര വില കിലോയ്ക്ക് 21 രൂപയായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള അരിയുടെയും മഹാരാഷ്ട്രയില്‍ നിന്നുള്ള സവോളയുടെയും വരവു കുറഞ്ഞു.
പച്ചക്കറി വിലയില്‍ വര്‍ധനയില്ല. എന്നാല്‍ സമരം തുടര്‍ന്നാല്‍ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകും.ഇതിനിടെ, പല പ്രദേശങ്ങളിലും
ട്രക്ക് ഉടമകള്‍ സമരം അവസാനിപ്പിച്ചതായി കേന്ദ്രം അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ സമരം ദേശവ്യാപകമായി തുടരുകുയാണെന്നാണ് അഖിലേന്ത്യാ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രമേശ് അഗര്‍വാള്‍ പറയുന്നത്.
ലോറിയുടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ ഭൂരിപക്ഷവും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണെന്നു കേന്ദ്രം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഉടമകള്‍ ഉന്നയിക്കുന്ന കൂടുതല്‍ ആവശ്യങ്ങളെക്കുറിച്ചു ചര്‍ച്ചയ്ക്കു തയാറാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications