വിപ്രോ ജീവനക്കാര്‍ക്ക് പ്രേംജിയുടെ കത്ത്
ദില്ലി: ലോക ബാങ്ക് വിപ്രോയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ചെയര്‍മാന്‍ അസിം പ്രേംജി അരലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് കത്തെഴുതി. അധാര്‍മികമായ ഒരു പ്രവര്‍ത്തനവും കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നതാണ് കത്തിലെ ഉളളടക്കം.
ലോകബാങ്ക് ജീവനക്കാര്‍ക്ക് വിപ്രോ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിയമപരമായും ധാര്‍മികമായും ശരിയായ കാര്യങ്ങള്‍ മാത്രമേ വിപ്രോ ചെയ്യുകയുള്ളു- അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
കമ്പനിയുടെ അമേരിക്കന്‍ ഡിപ്പോസിറ്ററി ഷെയറുകള്‍ വാങ്ങാന്‍ ലോകബാങ്ക് ജീവനക്കാര്‍ക്ക് 2000ല്‍ അവസനം നല്‍കിയിരുന്നു. എന്നാല്‍ ഇത് ബാങ്കിന്റെ താല്‍പര്യങ്ങളെ ബാധിക്കുമെന്ന് 2007 ജൂണില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
ബിസിനസ് ധാര്‍മികതയുടെ ഉന്നത മൂല്യങ്ങള്‍ക്ക് മാതൃക തീര്‍ക്കുന്നതില്‍ കമ്പനി എന്നും അഭിമാനിച്ചിരുന്നു. അച്ചടക്കം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിച്ചതിലും കമ്പനി അഭിമാനിച്ചിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
2011വരെ വിപ്രോയുമായി കരാറുകളില്‍ ഏര്‍പ്പെടുത്തനാണ് ലോകബാങ്ക് നിരോധിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരിവിലയ്‌ക്ക് ഇടിവ് നേരിട്ടിരുന്നു.












Click it and Unblock the Notifications