മോഡിയുടെ വികസന നയങ്ങളോട് പൂര്‍ണ യോജിപ്പ്: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസന നയങ്ങളോട് പരിപൂര്‍ണ യോജിപ്പാണുള്ളതെന്ന് എംപി അബ്ദുള്ളക്കുട്ടി.
മോഡിയുടെ വികസന നയങ്ങളെ അനുകൂലിച്ച് നടത്തിയ പ്രസ്‌താവനക്കെതിരെ സിപിഎം നല്‌കിയ കാരണം കാണിയ്‌ക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങല്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞത്. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‌കുന്നു. എന്നാല്‍ മോഡിയുടെ വര്‍ഗ്ഗീയ നിലപാടുകളെ എന്നും എതിര്‍ക്കും. അക്കാര്യത്തില്‍ മാപ്പില്ല. കേരളം ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ പ്രസ്‌താവന സദുദ്ദേശപരമായിരുന്നു. എന്നാല്‍ പ്രസ്‌താവന സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുമാറ്റി പ്രയോഗിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും അബ്ദുള്ളക്കുട്ടി മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications