Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാകരന്‍ ലങ്കയില്‍ നിന്നും കടന്നു?

കൊളംബോ: എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ ശ്രീലങ്കയില്‍ നിന്നും രക്ഷപ്പെട്ടിരിയ്‌ക്കാമെന്ന്‌ ലങ്കന്‍ കരസേനാ മേധാവി ശരത്‌ ഫൊണ്‍സേക. ഏതെങ്കിലും വിദേശ രാജ്യത്തിന്റെ സഹായത്തോടെ ബോട്ടിലോ അന്തര്‍വാഹിനിയിലോ പ്രഭാകരന്‍ ലങ്ക വിട്ടിരിയ്‌ക്കാമെന്നാണ്‌ സേന കരുതുന്നത്‌.

പുലികളുടെ ചെറുത്തുനില്‌പ്‌ ദുര്‍ബലമായിട്ടുണ്ട്‌. അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ സൈന്യം കീഴടക്കികൊണ്ടിരിയ്‌ക്കുകയാണ്‌. ആയിരത്തോളം പുലുകള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. ഫോണ്‍സേക പറഞ്ഞു.

കിളിനോച്ചിയുടെ പതനത്തോടെ നിലനില്‌പ്‌ അപകടത്തിലായ പ്രഭാകരന്‍ എവിടേക്കാണ്‌ രക്ഷപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. ഭക്ഷണത്തെയും കുടുംബത്തെയും ഇഷ്ടപ്പെടുന്ന ഒരാളാണ്‌ പ്രഭാകരന്‍ അതു കൊണ്ടു തന്നെ ഒരിയ്‌ക്കലും ആത്മഹത്യ ചെയ്യാനിടയില്ല.

സൈന്യത്തിന്റെ പിടിയിലകപ്പെടാനും അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. ശ്രീലങ്കന്‍ സേനാ മേധാവി പറഞ്ഞു. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധത്തിന്റെ അന്തിമ വിജയം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+