സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍
ദില്ലി: ഏറെ സ്വപ്‌നങ്ങളുമായി വിവാഹജീവിതത്തിലേയ്‌ക്ക് പ്രവേശിക്കുക. ദിവസങ്ങള്‍ക്കകം സ്വന്തം ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിയുക അയാളില്‍ നിന്നും മോചനം നേടാനായി കോടതിയെ സമീപിക്കേണ്ടി വരുക.
ദില്ലി സ്വദേശിനിയായ രാധയുടെ അനുഭവമാണിത്. 2004ലാണ് രാധ രാഹുലിനെ വിവാഹം ചെയ്‌തത്. സന്തോഷവും സ്‌നേഹവുമൊന്നും ഏറെനാള്‍ നീണ്ടുനിന്നില്ല. കാരണം രാഹുലിന് സ്വന്തം പുരുഷസുഹൃത്തിനോട് കലശലായ പ്രണയം. ഭാര്യയോടുള്ള താല്‍പര്യം കുറയുന്നു.
ഇതിനെ ചോദ്യം ചെയ്‌തപ്പോള്‍ രാധയ്‌ക്ക് ലഭിച്ചത് പീഡനങ്ങളും പഴിചാരലും മാത്രം. അവസാനം ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടില്‍ വരുന്നതിന് തടസ്സം നിന്നപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ രാഹുല്‍ ചവിട്ടി പുറത്താക്കി. പിന്നീട് രാധ സ്വന്തം വീട്ടിലേയ്‌ക്ക് തിരിച്ചുപോരുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
കുട്ടിയെ കാണുമ്പോഴെങ്കിലും രാഹുല്‍ മാറുമന്ന് കരുതി ഇവര്‍ ഒരു ഒത്തുതീര്‍പ്പിനായി വീണ്ടും രാഹുലിനെ കണ്ടു. എന്നാല്‍ പെണ്‍കുഞ്ഞിനെ കണ്ട ഭര്‍ത്താവ് പറഞ്ഞത് തനിക്ക് സ്‌ത്രീകളെ വെറുപ്പാണെന്നാണത്രേ. എല്ലാ പ്രതീക്ഷയും തകര്‍ന്ന രാധ പിന്നീട് ഭര്‍ത്താവിനെതിരെ ജില്ലാകോടതിയില്‍പരാതി നല്‍കി.
പരാതി പരിഗണിച്ച കോടതി ദമ്പതിമാരെ കൗണ്‍സിലിങിന് വിധേയരാക്കിയെങ്കിലും ഇരുവര്‍ക്കും ഒത്തുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് കേസ് കുടുംബകോടതിയിലേക്ക് മാറി. രാധയെയും കുഞ്ഞിനെയും സ്വീകരിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം രാഹുല്‍ നിരസിച്ചു. ഇവര്‍ക്ക് ജീവനാംശം കൊടക്കാനും തനിയ്ക്ക് കഴിയില്ലെന്ന് ഇയാള്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ഈ കേസ് ഇനി കോടതി പരിഗണിക്കുന്നത്. ബിസിനസുകാരനായ രാഹുല്‍ ആദ്യകാലത്ത് സഹോദരനൊപ്പമാണ് ബിസിനസ് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ തന്റെ സുഹൃത്തുമായി ചേര്‍ന്ന് പുതിയ സംരംഭം തുടങ്ങിയിട്ടുണ്ടത്രേ.












Click it and Unblock the Notifications