പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കുറച്ച് കാണിച്ച് സ്ഥലം രജിസ്‌ട്രേഷന്‍ നടത്തിയവരുടെ കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം പരിഹരിയ്‌ക്കും.ഇതിലൂടെ 100 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. വാണിജ്യ നികുതിയിനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്ന് ബജറ്റ് അവകാശപ്പെടുന്നു.
ഖാദി മേഖലയെ നികുതിയില്‍ നിന്നും ഒഴിവാക്കി. നാളികേര കര്‍ഷകരുടെ നികുതിയിളവ് തുടരും. കെട്ടിട നിര്‍മാതാക്കളുടെ നികുതി മൂന്ന് ശതമാനം കുറച്ചു. മെറ്റല്‍ ക്രഷര്‍ മേഖലയ്‌ക്കും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications