Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക്‌ 100 കോടിയുടെ പദ്ധതി

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ തിരിച്ചെത്തുന്നവര്‍ക്കായി പ്രത്യേക ക്ഷേമനിധി പദ്ധതി ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ തൊഴില്‍ നഷ്ടപ്പെട്ട്‌ കേരളത്തിലേക്ക്‌ തിരിച്ചെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിയ്‌ക്കുന്നതിനും അവര്‍ക്ക്‌ അടിയന്തര സഹായം നല്‌കുന്നതിനും പത്ത്‌ കോടി രൂപ ബജറ്റില്‍ വകയിരുത്തി.

തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്‌ നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായം നല്‌കുന്നതിന്‌ 100 കോടി രൂപയുടെ പ്രത്യേക നടപ്പാക്കുമെന്ന്‌ മന്ത്രി അറിയിച്ചു. കെഎഫ്‌ഡിസിയുമായി സഹകരിച്ചാവും ഈ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന്‌ ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
സാമ്പത്തി മേഖലയുടെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ്‌ മേഖലയിലുണ്ടായിക്കൊണ്ടിരിയ്ക്കുന്ന സംഭവവികാസങ്ങള്‍ മലയാളികളെ ഗുരുതരമായിട്ടാണ്‌ ബാധിക്കുന്നത്‌.

ഗള്‍ഫില്‍ ജോലിചെയ്യുന്ന 48 ലക്ഷം ഇന്ത്യക്കാരില്‍ 28 ലക്ഷവും മലയാളികളാണ്‌.ഇവരുടെ സാമ്പത്തിക സ്വഭാവം കണാക്കിലെടുത്തുള്ള പ്രതിവിധിയാണ്‌ ധനമന്ത്രി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്.

ജൂണ്‍ മാസത്തോടെ രണ്ടുലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ പ്രവാസികള്‍ കേരളത്തില്‍ തിരച്ചെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+