Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരാട്ടിന്റേത്‌ ചരിത്രപരമായ മണ്ടത്തരം: അബ്ദുള്ളക്കുട്ടി

Abdullakutty
ദില്ലി: ഹര്‍ത്താലിനെതിരെ പ്രസംഗിച്ച്‌ ബിജെപി നേതാവ്‌ നരേന്ദ്രമോഡിയെ പ്രശംസിച്ച്‌ പാര്‍ട്ടിയുടെ അപ്രിയം നേടിയ എപി അബ്ദുള്ളക്കുട്ടി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ.

ലാവലിന്‍ കേസില്‍ പൊളിറ്റ്‌ബ്യൂറോ യോഗം വിളിച്ചുകൂട്ടാന്‍ താമസിപ്പിച്ചതുവഴി കാരാട്ട്‌ കാണിച്ചത്‌ ചരിത്രപരമായി മണ്ടത്തരമാണെന്നാണ്‌ അബ്ദുള്ളക്കുട്ടി പറയുന്നത്‌. ജ്യോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ നിര്‍ദ്ദേശിക്കാതിരുന്നത്‌ ഒന്നാമത്തെ ചരിത്രപരമായ മണ്ടത്തരമാണെന്ന്‌ താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ദില്ലിയില്‍വച്ച്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാരാട്ടിനെ അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചത്‌. ലാവലിന്‍ കേസിന്റെ കാര്യത്തില്‍ കാരാട്ടും പിബിയും വലയിയ തെറ്റാണ്‌ കാണിച്ചത്‌. കേസ്‌ വന്നപ്പോള്‍ത്തന്നെ അടിയന്തരമായി പിബി ചേരേണ്ടതായിരുന്നു. എന്നാല്‍ അവരത്‌ താമസിപ്പിച്ചു.

രണ്ടുഗ്രൂപ്പൂകളും പരസ്‌പരം പരസ്യമായി ആരോപണങ്ങളുന്നയിക്കുന്നതിനാണ്‌ ഇതിടയാക്കിയത്‌. പാര്‍ട്ടിയെ സംബന്ധിച്ച്‌ കേരളം പ്രധാന സംസ്ഥാനമാണ്‌. ഇക്കാര്യം ഓര്‍ക്കേണ്ടതായിരുന്നു- അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസ്‌ സംബന്ധിച്ച പ്രശ്‌നത്തിന്‌ രണ്ടുവശങ്ങളുണ്ട്‌. ഒന്ന്‌ നിയമവശം അത്‌ കോടതിയില്‍ തീരുമാനിക്കപ്പെടാനിരിക്കുന്നു.രണ്ടാമത്തേത്‌ രാഷ്ട്രീയ വശമാണ്‌. ഇതില്‍ത്തന്നെ പാര്‍ട്ടിയില്‍ രണ്ടഭിപ്രായങ്ങളാണുള്ളത്‌.

കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്നതാണ്‌ ഒരുപക്ഷം പറയുന്നത്‌. എന്നാല്‍ മറുപക്ഷം അതിനെ അഴിമതിക്കേസ്‌ തന്നെയായിട്ട്‌ കാണുന്നു. പിണറായിയെ നീക്കണമെന്നതാണ്‌ അവരുടെ വാദം. എന്തായാലും ഒരു അഴിമതിക്കേസ്‌ സംബന്ധിച്ച്‌ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന അഭിപ്രായഭിന്നത്‌ കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ത്തന്നെ സിപിഎമ്മിനെ ബാധിയ്‌ക്കും.

പാര്‍ട്ടി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വിജയകരമായി നിറവേറ്റിയെന്ന്‌ തനിക്ക്‌ അവകാശപ്പെടാന്‍ കഴിയുമെന്നും ജനപ്രീതിയുള്ള, ആത്മാര്‍ത്ഥതയുള്ളകഠിനപ്രയത്‌നം ചെയ്യുന്ന എംപിയാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+