ടിസിഎസും സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍
കൊല്‍ക്കത്ത: ആഗോള സാമ്പത്തിക മാന്ദ്യം ചെറുക്കാന്‍ പിരിച്ചുവിടല്‍ ശംബളം കുറയ്‌ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചേയ്‌ക്കുമെന്ന് പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് അറിയിച്ചു.
അടുത്തവര്‍ഷം കമ്പനിയില്‍ ശംബളവര്‍ധനവ് ഉണ്ടാകില്ലെന്നും നിലവിലുള്ള സാഹചര്യം കൂടുതല്‍ മോശമാവുകയാണെങ്കില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേയ്‌ക്കാമെന്നും ഡയറക്ടര്‍ എസ് രാമദുരൈ പറഞ്ഞു.
കമ്പനിയില്‍ ഉയര്‍ന്ന റാങ്കിലേയ്‌ക്കുള്ള നേരിട്ടുള്ള നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശംബളത്തോടൊപ്പം നല്‍കുന്ന മറ്റ് ആനുകൂല്യങ്ങള്‍ കുറയ്‌ക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചുകൊണ്ടിരിക്കുകയാണ്- അദ്ദേഹം അറിയിച്ചു.
ജീവനക്കാരുടെ റാങ്കനുസരിച്ച് അടിസ്ഥാന ശംബളത്തിന്റെ 22 ശതമാനം മുതല്‍ 35 ശതമാനംവരെ ഇതര ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ എട്ടുശതമാനത്തോളം ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനായി ചെലവിടുന്നുണ്ട്.
അടുത്ത വര്‍ഷംമുതല്‍ ജോലിസമയം ആഴ്‌ചയില്‍ 40മുതല്‍ 45മണിക്കൂര്‍വരെയായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ മൊത്തം 1.3 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.












Click it and Unblock the Notifications