Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെരുപ്പ നിരക്ക് കുത്തനെ ഇടിഞ്ഞു

Inflation at all time low of 0.44 per cent
മുംബൈ: സാന്പത്തിക വ്യവസ്ഥയുടെ താളം തെറ്റിച്ചേക്കാവുന്ന രീതിയില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തി. മാര്‍ച്ച്‌ 7 ന്‌ കഴിഞ്ഞ ആഴ്‌ചയിലെ നിരക്കാണ്‌ 0.44 ശതമാനം മാത്രമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തൊട്ടുമുമ്പത്തെ ആഴ്‌ചയിലെ 2.43 ശതമാനത്തില്‍ നിന്നാണ്‌ പണപ്പെരുപ്പനിരക്ക്‌ കുത്തനെ ഇടിഞ്ഞിരിയ്ക്കുന്നത്. മൊത്തവിലസൂചിക (WOW) 226.7 ആയതോടെയാണ്‌ നിരക്കില്‍ ഇത്രയും ഇടിവുണ്ടായത്‌.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.78 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്‌. 1995 ഏപ്രിലില്‍ ഈ സൂചിക തയ്യാറാക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. 2002 ഫെബ്രുവരി 2ന്‌ അവസാനിച്ച ആഴ്‌ചയില്‍ 1.13 ശതമാനം രേഖപ്പെടുത്തിയതാണ്‌ ഇതിനുമുമ്പ്‌ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്‌.

പണപ്പെരുപ്പം രണ്ടക്കനിരക്കില്‍ നിന്നും ഒറ്റ അക്കനിരക്കിലേക്ക്‌ എത്തിക്കാന്‍ റിസവര്‍വ്‌ ബാങ്ക്‌ നപടപടികളെടുത്ത് വരികയായിരുന്നു.
സ്റ്റീല്‍, ഭക്ഷ്യ സാധനങ്ങള്‍‍, ഇന്ധനം, നിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ വിലക്കുറവും ജനങ്ങളുടെ ക്രയ ശേഷിയിലുണ്ടായ കുറവുമാണ് നിരക്ക് കുത്തനെ ഇടിയാന്‍ കാരണമെന്ന് സാന്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ജനങ്ങളുടെ ക്രയ ശേഷിയില്‍ ഇത്രയധികം കുറവുണ്ടാകുന്നത് സാന്പത്തിക വ്യവസ്ഥയുടെ താളം തെറ്റിയ്ക്കുമെന്ന് ഒരു വിഭാഗം സാന്പത്തിക ശാസ്ത്രജ്ഞര്‍ വിശദീകരിയ്ക്കുന്നു. സാന്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ലെങ്കിലും വിപണിയിലെ ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നതില്‍ പിഴവ് വന്നിട്ടുണ്ടാകാമെന്നും ചിലര്‍ നിരീക്ഷിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+