സിഖ് സമുദായത്തോട് ടൈറ്റ് ലര്‍ മാപ്പു പറഞ്ഞു

സിഖ് വിരുദ്ധ കലാപക്കേസില്‍ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളാണ് പഞ്ചാബില്‍ സിഖുകാര്‍ വന്‍ പ്രക്ഷോഭം നടത്തിവരുകയാണ്.
ഇതിനെത്തുടര്‍ന്ന് ടൈറ്റ്‌ലര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്‌തു. ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും മത്സരരംഗത്തുനിന്നും പിന്‍വലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിഖ് സമൂഹത്തോട് ടൈറ്റ്‌ലര്‍ മാപ്പു പറഞ്ഞിരിക്കുന്നത്.
ഞങ്ങളുടെ ഭരണകാലത്താണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. അതുകൊണ്ടുതന്നെ സിഖുകാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ആയിരം തവണ ഞാന്‍ മാപ്പു ചോദിക്കുന്നു. അന്നുണ്ടായ സംഭവങ്ങള്‍ നാണക്കേടുതന്നെയായിരുന്നു- അദ്ദേഹം പറഞ്ഞു.
1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് സിഖ് പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിങ് മന്ത്രി പി ചിദംബരത്തിന് നേരെ നടത്തിയ ചെരുപ്പേറാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തീരുമാനങ്ങളില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തിയത്.
ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ രോഷാകുലരായിരുന്നുവെങ്കിലും ജര്‍ണയിലിന്റെ പരസ്യ പ്രതിഷേധ പ്രകടനത്തോടെയാണ് സിഖുകാര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്.












Click it and Unblock the Notifications