കസബിന്റെ അഭിഭാഷക അഞ്‌ജലിയെ മാറ്റി

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തയ്യാറാക്കിയ കോടതി മുറിയില്‍ കസബിന്റെ വിചാരണ ആരംഭിച്ച ഉടനെയാണ് പ്രത്യേക കോടതി ജഡ്‌ജി എം.എല്‍ തഹല്യാനി അഞ്‌ജലിയെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത്.
താല്‍ക്കാലികമായി നിര്‍ത്തിവച്ച വിചാരണ ഉച്ചയ്‌ക്ക് 230ന് പുനരാരംഭിക്കും. അതിനിടെ കസബിന് വേണ്ടി പുതിയ അഭിഭാഷകനെ കണ്ടെത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കസബിന്റെ അഭിഭാഷകയായി നിയോഗിക്കപ്പെട്ട അഞ്‌ജലി നേരത്തേ കേസിലെ മറ്റൊരു സാക്ഷിക്കുവേണ്ടിയും നഷ്ടപരിഹാരക്കേസില്‍ ഹാജരായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി അവരെ ഒഴിവാക്കിയത്.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ഹരീഷ് ചന്ദ്ര ശ്രീവര്‍ധങ്കറിന് വേണ്ടി അഞ്‌ജലി ഹാജരായി എന്നു കാണിച്ച് അഡ്വക്കേറ്റ് കെബിഎന്‍ ലാം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി അഞ്‌ജലിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
നേരത്തേ ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കസബിന് വേണ്ടി ഹാജരാകാന്‍ തയ്യാറല്ലെന്ന് അഞ്‌ജലി അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താമെന്ന് അധികൃതര്‍ വാഗ്‌ദാനം നല്‍കിയതിനെത്തുടര്‍ന്നാണ് അഞ്‌ജലി വീണ്ടും കസബിന് വേണ്ടി ഹാജരാകാന്‍ തയ്യാറായത്.












Click it and Unblock the Notifications