മായാവതിക്കെതിരെ അശ്ലീലം: ദത്തിന് നോട്ടീസ്
ലഖ്നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും നടനുമായ സഞ്‌ജയ് ദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രതാപ്‌ഗഡ് ജില്ലാ മജിസ്‌ട്രേട്ടാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നോട്ടീസ് നല്‍കിയത്.
"മായാവതിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം അവരുടെ ഭരണകാലത്ത് എല്ലായിടത്തും പൈപ്പുകളുണ്ട്, പക്ഷേ വെള്ളമില്ല, ബള്‍ബുകളുണ്ട്, പക്ഷേ വൈദ്യുതിയില്ല. ആശുപത്രികളുടെണ്ട് പക്ഷേ കിടക്കകളില്ല." എന്നിങ്ങനെയുള്ള പരിഹാസരൂപത്തിലുള്ള പ്രസംഗമാണ് ദത്തിനെ കുഴിയില്‍ ചാടിച്ചത്.
മാര്‍ച്ച് 17ന് പ്രതാപ്‌ഘട്ട് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് ദത്ത് ഈ രീതിയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിനിടെ നടത്തിയ 'ജാടു കി ജാപ്പി' എന്ന പ്രയോഗമാണ് ദത്തിനെ വിവാദത്തില്‍ കുരുക്കിയത്.
ദത്തിന്റെ പ്രസംഗത്തിനെതിരെ പ്രദേശത്തെ ബിഎസ്‌പി പ്രവര്‍ത്തകര്‍ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു.
നേരത്തെ മാവു ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ദത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു ദത്തിനെതിരെയുള്ള ആരോപണം.












Click it and Unblock the Notifications