വിഴിഞ്ഞം: തീരുമാനം: മന്ത്രിസഭക്ക് വിട്ടു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നത് അടുത്ത മന്ത്രിസഭാ യോഗത്തിന് വിട്ടു. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.
കരാറില്‍ ലാന്‍കോയുമായി മുന്നോട്ടു പോകുന്നതിനു തടസ്സമില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം ലഭിച്ചതായും സൂചനകളുണ്ട്. റീ ടെന്‍ഡര്‍ നടപടിയും സര്‍ക്കാര്‍ പരിശോധിച്ചേക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമായി മൂന്ന് കാര്യങ്ങളാണ് മന്ത്രിസഭാ യോഗം പരിശോധിയ്ക്കുക. ലാന്‍കോ കൊണ്ടാപ്പിള്ളിയുമായി നിലവിലുള്ള കരാര്‍ തുടരണമോയെന്നും വീണ്ടും ടെണ്ടര്‍ വിളിയ്ക്കണമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിയ്ക്കും. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സൂം ഡെവലപ്പേഴ്സ് സമര്‍പ്പിച്ച കത്തും സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പരിഗണിയ്ക്കും.
പദ്ധതിയുടെ കരാറില്‍ അവഗണിക്കപ്പെട്ട സൂം ഡെവലപ്പേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നിയമപരമായ തടസങ്ങള്‍ പരിശോധിക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. നിര്‍മാണം തുടങ്ങാന്‍ തയാറാണെന്നു ലാന്‍കോ കൊണ്ടേപ്പള്ളി കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications