Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്ദ്യം നേരിടാന്‍ നിര്‍മാണമേഖലയ്ക്ക് 2,500 കോടി

തിരുവനന്തപുരം: സാന്പത്തിക മാന്ദ്യം നേരിടുന്നതിന്റെ ഭാഗമായി നിര്‍മാണ മേഖലയില്‍ 2,500 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നടപ്പു വര്‍ഷം തന്നെ ഈ തുക ചെലവിടുമെന്നും ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മാന്ദ്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പാക്കേജ് മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. പാക്കേജനുസരിച്ച് 10,000 കോടി രൂപ ചെലവിടും. ഇതില്‍ 5,000 കോടി രൂപ സര്‍ക്കാര്‍ നേരിട്ടാണ് മുടക്കുക. ഈ തുകയില്‍ 2500 കോടിയാണ് ഈ വര്‍ഷം ചെലവിടുക.

രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഐസക് പറഞ്ഞു. വര്‍ഷാവസാനം വരെ പദ്ധതി നടത്തിപ്പിന്‌ കാത്തിരിക്കാതെ ഉടന്‍ തന്നെ മുതല്‍ മുടക്ക്‌ നടത്തുന്നതിനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. വിവിധ വകുപ്പുകള്‍ക്ക്‌ എന്ത്‌ പിന്തുണ വേണമെങ്കിലും ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ടെണ്ടര്‍ നടപടികളിലെ ഒത്തുകളി അവസാനപ്പിയ്ക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ ടെന്‍ഡറിലൂടെ മാത്രമേ അനുമതി നല്‍കൂവെന്നും തോമസ് ഐസക്ക് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+