Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ ആര്‍ക്കും വിമര്‍ശിക്കാം: വിഎസ്‌

തിരുവനന്തപുരം: തന്നെ വിമര്‍ശിക്കാനും എതിര്‍ക്കാനും ആര്‍ക്കും അവകാശമുണ്ടെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌.

കേരള കോണ്‍ഗ്രസ്‌ ജെ നേതാവ്‌ പിജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയതില്‍ പ്രതികരണം അറിയിക്കാന്‍ തിരുവനന്തപുരത്ത്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍എങ്ങനെയാണ്‌ ചോരുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ കാര്യമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റില്‍ ലാവലിന്‍ കേസിലെ വിഎസിന്റെ നിലപാട്‌ വിമര്‍ശിക്കപ്പെട്ടിരുന്നുവെന്നും അംഗങ്ങള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ വിഎസ്‌ ഈ ആവശ്യം ഉന്നയിച്ചത്‌.

ജോസഫ്‌ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ട്‌. അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച്‌ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും- വിഎസ്‌ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+