കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രാ വിവാദം: ജോസഫ്‌ കുറ്റവിമുക്തന്‍

  • By Super
Google Oneindia Malayalam News

ചെന്നൈ: വിവാദമായ വിമാനാത്രാ വിവാദക്കേസില്‍ മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ പിജെ ജോസഫ്‌ കുറ്റക്കാരനല്ലെന്ന്‌ ശ്രീപെരുംപത്തൂര്‍ ജില്ലാ മജിസ്‌ട്രേട്ട്‌ കോടതി വിധിച്ചു.

ശ്രീപെരുമ്പത്തൂര്‍ ജില്ലാ മജിസ്‌ട്രേട്ട്‌ കോടതി ജഡ്‌ജി കൃഷ്‌ണസ്വാമിയാണ്‌ കേസില്‍ വിധി പറഞ്ഞത്‌. വിധി കേള്‍ക്കാനായി പിജെ ജോസഫും കുടുംബാംഗങ്ങളും കേരളകോണ്‍ഗ്രസ്‌ നേതാക്കളും കോടതിയില്‍ എത്തിയിരുന്നു. വിധി പ്രസ്‌താവനത്തെത്തുടര്‍ന്ന്‌ ദൈവത്തിന്‌ നന്ദിപറയുകയാണെന്ന്‌ ജോസഫ്‌ പ്രതികരിച്ചു.

അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന്‌ പരാതിക്കാരിയായ ലക്ഷ്‌മി ഗോപകുമാറിന്റെ അഭിഭാഷക അറിയിച്ചു. 2006 ആഗസ്റ്റ്‌ 3 കേസിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ചൈന്നൈയില്‍ നിന്നും കൊച്ചിയിലേയ്‌ക്കുള്ള വിമാനയാത്രക്കിടയില്‍ സഹയാത്രികയായ ലക്ഷ്‌മിയോട്‌ ജോസഫ്‌ അപമര്യാദയായി പെരുമാറി എന്നാണ്‌ കേസ്‌.

കഴിഞ്ഞ പത്തുമാസമായി 26 സാക്ഷികളെയാണ്‌ കേസില്‍ വിസ്‌തരിച്ചത്‌. കേസ്‌ വിവാദമായതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജോസഫ്‌ മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയായിരുന്നു. തന്റെ ഇടത്‌കൈയ്‌ക്ക്‌ സ്വാധീനമില്ലെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിജെ ജോസഫ്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിമാനത്തിലെ സീറ്റിന്റെ വിടവിലൂടെ ജോസഫ്‌ ലക്ഷ്‌മിയെ കടന്നുപിടിയ്‌ക്കുകയും തുടര്‍ന്ന്‌ പരാതി പറഞ്ഞ ലക്ഷ്‌മിയ്‌ക്ക്‌ എയര്‍ഹോസ്‌റ്റസ്‌ മറ്റൊരു സീറ്റ്‌ നല്‍കി ആശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ വിമാനത്തിലെ പരാതിക്കാര്‍ഡ്‌ പൂരിപ്പിച്ച്‌ അവര്‍ അയര്‍ഹോസ്‌റ്റസിന്‌ നല്‍കുകയും ചെയ്‌തു- ഇതായിരുന്നു ലക്ഷ്‌മിയുടെ പരാതിയുടെ ഉള്ളടക്കം.

ആരോപണത്തെത്തുടര്‍ന്ന്‌ ജോസഫിനെതിരെ ഐജി ബി സന്ധ്യം വിശദമായ തെളിവെടുപ്പ്‌ നടത്തി. ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ വിമുഖത നല്‍കിയ ലക്ഷ്‌മി ഐജിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടികളൊന്നും ഉണ്ടാവാഞ്ഞതിനെത്തുടര്‍ന്ന്‌ 2006 ഒക്ടോബര്‍ മൂന്നിന്‌ ചെന്നൈ വിമാനത്താവളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X