Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ മന്ത്രിയാവുമോ?

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ശശി തരൂര്‍ പതിനഞ്ചാമത് ലോക് സഭയിലെ മന്ത്രിസഭയില്‍ ഇടം നേടുമോ?

ഇന്ത്യയുടെ തന്നെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച ശശി തരൂരിനെ കോണ്‍ഗ്രസ് എന്തുകൊണ്ടും മന്ത്രിസഭാ രൂപീകരണ സമയത്ത് ഒഴിവാക്കാന്‍ സാദ്ധ്യതയില്ല. ഒരുപക്ഷേ ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ ഐക്യരാഷ്ടസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത് വേറെ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടായിരുന്നു എന്ന് സമ്മതിയ്ക്കുകയാവും. ഇദ്ദേഹത്തെപ്പോലെ അന്തര്‍ദേശീയ പരിചയം ഉള്ള ഒരാളെ തന്റെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു പ്രധാനമന്ത്രിയും തയ്യാറാവുമെന്ന് തോന്നുന്നില്ല.

അന്തര്‍ദേശീയ കാര്യങ്ങളിലുള്ള ശശി തരൂരിന്റെ പരിചയവും പ്രാവീണ്യവും ഒരു പക്ഷേ മന്ത്രിസ്ഥാനവും വിദേശ കാര്യ വകുപ്പും നേടിയെടുക്കാന്‍ സഹായകമായേയ്ക്കും. ഒപ്പം കേരളത്തില്‍ നിന്നുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സഹായിച്ച കോണ്‍ഗ്രസിലെ ഉള്‍ ബന്ധങ്ങളും ശശിയെ സഹായിച്ചേയ്ക്കും.

കോണ്‍ഗ്രസിലെ കേരളത്തിലെ പ്രവര്‍ത്തകരെ ഒക്കെ മറികടന്ന് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ പാര്‍ട്ടിയിലെ മുറുമുറുക്കലിന് കുറവുണ്ടായില്ല. സ്ഥാനാര്‍ത്ഥിത്വം കിട്ടിയ ഉടനെ തന്നെ കെ. കരുണാകരനെ പോയി കണ്ട് ശശി തരൂര്‍ തന്റെ രാഷ്ടീയ തന്ത്രം തെളിയിച്ചു.

മന്ത്രിയായാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ച് മുന്നോട്ട് വച്ച കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. സാധാരണ രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനാണോ വിദ്യാഭ്യാസവും പ്രവര്‍ത്തന പരിചയവും ഉള്ള തരൂരെന്ന് തെളിയിയ്ക്കാന്‍ തിരുവന്തപുരത്തെ ജനങ്ങള്‍ അദ്ദേഹത്തിന് അവസരം നല്‍കിയിരിയ്ക്കുന്നു. ഇനി പന്ത് ശശി തരൂരിന്റെ കളത്തിലാണ്.

വോട്ടര്‍മാര്‍ക്ക് ശശി തരൂര്‍ നല്‍കിയ നാലു വാഗ്ദാനങ്ങള്‍ ഇവയാണ്.

I will never lie to you or intentionally mislead you
I will work with dedication and sincerity for your well-being
You can always count on me to do my best
My beliefs and principles will never be for sale ഇവയും പാലിയ്ക്കപ്പെടുമോ ഇല്ലയോയെന്ന് നമുക്ക് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+