കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില നിയന്ത്രണം നീക്കുന്നു; എണ്ണ വില കൂടിയേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പെട്രോളിയം ഡീസലിന്റെയും വിലനിയന്ത്രണം നീക്കാന്‍ പെട്രോളിയം മന്ത്രാലയം നടപടി സ്വീകരിച്ചതായി പെട്രോളിയം വകുപ്പ്‌ മന്ത്രിയായി രണ്ടാമതും അധികാരമേറ്റ മുരളി ദേവ്‌റ അറിയിച്ചു. ഇക്കാര്യത്തില്‍ ഒന്നര മാസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസംസ്‌കൃത എണ്ണ വില 75 ഡോളറിന്‌ താഴെയായിരിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വിപണി നിരക്കിനനുസരിച്ച്‌ നിശ്ചയിക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക്‌ അനുമതി നല്‌കാനാണ്‌ സര്‍ക്കാരിന്റെ ഉദ്ദേശം.

നിലവിലുള്ള നിയന്ത്രണ സംവിധാനം നീക്കിയാല്‍ രണ്ടാഴ്‌ചയിലൊരിക്കല്‍ ചില്ലറ വില പുതുക്കി നിശ്ചിയ്‌ക്കാന്‍ പൊതു മേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ അവസരമൊരുങ്ങും. അതോടെ രാജ്യാന്തര വിപണയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചുള്ള വില തന്നെ ഉപഭോക്താവ്‌ നല്‌കേണ്ടി വരും.

നിലവിലുള്ള സംവിധനത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ എണ്ണ വില കൂട്ടാന്‍ കമ്പനികള്‍ക്ക്‌ കഴിയില്ല. ഇങ്ങനെ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സബ്‌സിഡി വഴി സര്‍ക്കാര്‍ നികത്തുകയാണ്‌ പതിവ്‌. ഇത്‌ മൂലം അന്താരാഷ്ട്ര വിപണയില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ജനങ്ങളെ നേരിട്ട്‌ ഇത്‌ ബാധിയ്‌ക്കുമായിരുന്നില്ല.

നേരത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ വില നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പഴയ നിയന്ത്രണം തിരിച്ചു കൊണ്ടു വന്നിരുന്നു.

അതേ സമയം ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം എണ്ണ വില കുതിച്ചു കയറുകയാണ്‌. വെള്ളിയാഴ്‌ച അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില വീപ്പയ്‌ക്ക്‌ 65 ഡോളര്‍ നിരക്ക്‌ വരെയായി ഉയര്‍ന്നു. കഴിഞ്ഞ ആറു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.

സാമ്പത്തിക നിലമെച്ചപ്പെടുന്നതിന്റെ സൂചനകളും എണ്ണ ശേഖരത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവുണ്ടായതുമാണ്‌ വില ഉയരാന്‍ കാരണം.

വീപ്പയ്‌ക്ക്‌ 65 ഡോളര്‍ എന്ന ഇപ്പോഴത്തെ നിരക്കില്‍ വില നിയന്ത്രണം നീക്കിയാല്‍ ഇന്ത്യന്‍ വിപണിയില്‍ പെട്രാളിന്‌ ലിറ്ററിന്‌ രണ്ടര രൂപ നിരക്കില്‍ ഉയരാനിടയുണ്ട്‌. അതേ സമയം വില നിയന്ത്രണം നീക്കുമെന്ന ദേവ്‌റയുടെ പ്രഖ്യാപനം ഓഹരി വിപണികളില്‍ ഉണര്‍വ്‌ നല്‌കി. എണ്ണക്കമ്പനികളുടെ ഓഹരി വിലയില്‍ തന്നെയാണ്‌ ഇത്‌ പ്രധാനമായും പ്രതിഫലിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X