യുഎസിലെ അബോര്‍ഷന്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു
കന്‍സാസ്: ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പ്രശസ്‌തനായ അമേരിക്കയിലെ ഡോക്ടര്‍ ജോര്‍ജ്ജ് ടില്ലര്‍(77) കൊല്ലപ്പെട്ടു. അഞ്‌ജാതന്റെ വെടിയേറ്റാണ് ടില്ലര്‍ മരിച്ചത്.
കാന്‍സാസിലെ വിചിറ്റ പട്ടണത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഞായറാഴ്‌ച രാവിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ടില്ലറെ കാറിലെത്തിയ ഒരാള്‍ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും ടില്ലറിനൊപ്പം പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ എത്തിയിരുന്നു.
ടില്ലറെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്‌തിവരുകയാണത്രേ.
16 വര്‍ഷം മുമ്പ് വിമന്‍സ് ഹെല്‍ത് കെയര്‍ ക്ലിനിക്ക് എന്നപേരിലുള്ള തന്റെ ആശുപത്രിയില്‍ വച്ച് അക്രമികളുടെ വെടിയേറ്റ് ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ടില്ലര്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേദം ഉയര്‍ന്നിരുന്നു.
സാധാരണഗതിയില്‍ പാര്‍ശ്വഫലങ്ങളില്ലാതെ ഗര്‍ഭഛിദ്രം നടത്താവുന്ന സമയം കഴിഞ്ഞാലും അമ്മയ്‌ക്ക് ദോഷം വരാത്ത രീതിയില്‍ ഭ്രൂണഹത്യ നടത്തുന്നതിന്റെ പേരിലായിരുന്നു ടില്ലര്‍ അറിയപ്പെട്ടത്. ഇദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യണമെന്ന് ഭ്രൂണഹത്യയെ എതിര്‍ക്കുന്ന സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അമേരിക്കയിലെ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളില്‍ ഗര്‍ഭഛിത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തി രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് ടില്ലറിന്റെ കൊലപാതകം.
ആവശ്യമില്ലാത ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ സാധ്യമായ എന്തു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രഭാഷണത്തിനിടെ ഒബാമ പറഞ്ഞിരുന്നു.












Click it and Unblock the Notifications