ബാംഗ്ലൂര്‍-എറണാകുളം റൂട്ടില്‍ 8 പ്രത്യേക തീവണ്ടി
ബാംഗ്ലൂര്‍: ഓണത്തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂര്‍-എറണാകുളം റൂട്ടില്‍ 8 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ഇതില്‍ നാലെണ്ണം ബാംഗ്ലൂര്‍ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേയ്ക്കും നാലെണ്ണം തിരിച്ചും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആഗസ്ത് 28, സപ്തംബര്‍ ഒന്ന്, നാല്, എട്ട് തീയതികളിലാണ് ബാംഗ്ലൂര്‍ സെന്‍ട്രലില്‍നിന്ന് എറണാകുളത്തേയ്ക്ക് പ്രത്യേക തീവണ്ടി ഓടിക്കുക.
നമ്പര്‍ 0642 തീവണ്ടി സപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ വൈകീട്ട് 5.15ന് ബാംഗ്ലൂര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 4.20ന് എറണാകളും ജങ്ഷനില്‍ (സൗത്ത് സ്റ്റേഷന്) എത്തിച്ചേരും.
ഈ തീവണ്ടി ആഗസ്ത് 31, സപ്തംബര്‍ ഏഴ് തീയതികളില്‍ വൈകീട്ട് 6.40ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.40ന് ബാംഗ്ലൂര്‍ സെന്‍ട്രലിലെത്തും.
0644ാം നമ്പര്‍ പ്രത്യേക തീവണ്ടി ആഗസ്ത് 28, സപ്തംബര്‍ നാല് എന്നീ ദിവസങ്ങളിലാണ് ബാംഗ്ലൂര്‍ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേയ്ക്ക് സര്‍വീസ് നടത്തുക. വൈകീട്ട് 6.50ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 6.30ന് എറണാകുളത്തെത്തും.
ഇതേ വണ്ടി ആഗസ്ത് 27, സപ്തംബര്‍ മൂന്ന് എന്നീ ദിവസങ്ങളില്‍ രാത്രി 9.15ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ പത്തിന് ബാംഗ്ലൂര്‍ സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.
ഈ പ്രത്യേക തീവണ്ടികളെല്ലാം കന്‍േറാണ്‍മെന്റ്, കെ.ആര്.പുര, വൈറ്റ് ഫീല്‍ഡ്, ബങ്കാരപ്പെട്ട്, കുപ്പം, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊതനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ റൂട്ടിലാണ് ഓടുക.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications