കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാര്‍ സമരത്തില്‍
കൊച്ചി: ഓണത്തിന് ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ട് കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്‌ചിതകാലസമരം തുടങ്ങി. ബോണസ് വര്‍ധന ആവശ്യപ്പെട്ട് ഒരു മാസം മുന്‍പ് യൂണിയനുകള്‍ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തൊഴിലാളികളുമായി ബുധനാഴ്‌ച വൈകിട്ട് ചര്‍ച്ച നടത്തുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചിട്ടുണ്ട്.
ബസ് സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇത് കാര്യമായ ഫലം ചെയ്യുന്നില്ല. തര്‍ക്ക പരിഹാരത്തിനായി കലക്ടറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിനിറങ്ങാന്‍ സംഘടനകള്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബോണസ് നല്‍കാനാവില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.












Click it and Unblock the Notifications