ശാശ്വതീകാനന്ദയുടെ സഹായികള്‍ക്ക് നുണപരിശോധന
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാശ്വതീകാനന്ദയുടെ സഹായികളായിരുന്ന സാബു, സുഭാഷ് എന്നിവരെയാണ് പോളിഗ്രാഫിന് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2002 ജൂലൈ ഒന്നിനായിരുന്നു ശിവഗിരി മഠത്തിലെ സന്യാസിയായ സ്വാമി ശാശ്വതീകാനന്ദ പെരിയാറില്‍ മുങ്ങി മരിച്ചത്. കുളിക്കാനായി പെരിയാറില്‍ പോയ ശാശ്വതീകാനന്ദ കാല്‍ തെന്നി പുഴയില്‍ വീണുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സ്വാമി മരിയ്‌ക്കുമ്പോള്‍ സാബു സമീപത്തുണ്ടായിരുന്നു. കുളിയ്‌ക്കാനിറങ്ങിയപ്പോഴുണ്ടായ സ്വഭാവിക മരണമെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്.












Click it and Unblock the Notifications