ഉത്രാടത്തിന് മദ്യവില്‍പന പാടില്ല: കോടതി
കൊച്ചി: ഉത്രാടദിനമായ സെപ്‌റ്റംബര്‍ ഒന്നിന് സംസ്ഥാനത്ത് മദ്യവില്‍പ്പന പാടില്ലെന്ന് ഹൈക്കോടതി. ഒന്നാം തീയതി കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ ബാറുകളും മദ്യഷാപ്പുകളും അടച്ചിടാന്‍ കോടതി ഉത്തരവിട്ടു.
ഉത്രാടദിനത്തില്‍ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം കോടതി അസാധുവായി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
അബ്‌കാരി ചട്ടങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ സാധുതയെ ചോദ്യം ചെയ്‌തുകൊണ്ട് നാട്ടിക എംഎല്‍എ ടി.എന്‍ പ്രതാപനും പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫുമാണ് കോടതിയെ സമീപിച്ചത്.
എല്ലാ മാസവും ഒന്നാം തീയതി മദ്യഷാപ്പുകള്‍ അടച്ചിടണമന്ന ചട്ടം പ്രാബല്യത്തിലുണ്ട്. അത് നിലനില്‍ക്കെ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേക ആനുകൂല്യത്തിനായി പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
ഈ വാദങ്ങള്‍ കോടതി ശരിവയ്‌ക്കുകയായിരുന്നു. സെപ്‌റ്റംബര്‍ ഒന്നിന് മദ്യനിരോധനം കര്‍ശനമാക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
സമ്പൂര്‍ണ മദ്യനിരോധനമെന്ന രാജ്യത്തിന്റെ നയത്തിന് വിരുദ്ധമായ നടപടികള്‍ക്കുനേരെ കോടതിയിക്കു കണ്ണടക്കാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.












Click it and Unblock the Notifications