പ്രതിസന്ധി രൂക്ഷം; ലോഡ്‌ഷെഡിങ് വീണ്ടും
തിരുവനന്തപുരം: വൈദ്യുപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി ആലോചിക്കുന്നു. ഓണം കഴിഞ്ഞതിന് ശേഷം സെപ്‌റ്റംബര്‍ പത്തു മുതല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണമെന്നാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്യാന്‍ ആലോചിയ്‌ക്കുന്നത്.
റംസാന്‍ മാസമായതിനാല്‍ നോമ്പുതുറ സമയം കഴിഞ്ഞു മാത്രമാണ് ലോഡ്‌ഷെഡിങ് ആരംഭിക്കുക. പെരുന്നാള്‍ ദിനത്തോടനുബന്ധിച്ചത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലവര്‍ഷത്തില്‍ ഡാമുകളില്‍ 135 ദിവസത്തെ ഉത്‌പാദനത്തിനുള്ള വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്.
കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ വന്ന കുറവ് പീക്ക് ലോഡ് ഡിമാന്‍ഡനുസരിച്ചു വൈദ്യുതി വിതരണം നടത്താന്‍ ഉത്‌പാദനം കൂട്ടുന്നതിനിടയാക്കിയിരുന്നു.
ഓണഘോഷങ്ങള്‍ ആരംഭിച്ചപ്പോള്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ച അവസാനം വരെ ആവശ്യാനുസരണം വൈദ്യുതി വിതരണം നടത്താ ന്‍ ബോര്‍ഡ് നിര്‍ബന്ധിതമാകും. ഇത് സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും. ഇതുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications