പോള്‍ വധം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയ്ക്കടുത്തുള്ള ലോഡ്ജ്, ചങ്ങനാശേരിയിലെ ബാര്‍, തൃക്കൊടിത്താനത്തുള്ള സത്താറിന്റെ വീട് എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് തെളിവെടുത്തത്. ഒരാളെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാരി സതീഷ് ഉള്‍പ്പെടെയുള്ള സംഘത്തെ വരുത്തിയെന്നു സംശയിക്കുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട സക്കറിയാ ബസാര്‍ സ്വദേശിയാണു പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി വരുത്തിയതാണെന്നാണു പൊലീസ് പറയുന്നത് .
റിമാന്‍ഡിലായിരുന്ന 12-ാം പ്രതി കാരി സതീഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ കഴിഞ്ഞദിവസമാണ് രാമങ്കരി ഫസ്റ്റ്‌ക്ലാസ് മജിസ്‌ത്രേട്ട്‌കോടതി പോലീസ്‌കസ്റ്റഡിയില്‍ വിട്ടത്. രണ്ടുപ്രതികളെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സാങ്കേതിക തടസമുണ്ടായിരുന്നതിനാല്‍ കാരി സതീഷിനെ ഞായറാഴ്ചയാണ് വിയ്യൂര്‍ ജയിലിലെത്തി പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.
പോള്‍ കൊല്ലപ്പെട്ടതു കാരി സതീഷിന്റെ സംഘവുമായുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍.
സതീഷ് മാത്രമാണു പോളും മനുവുമായി ഏറ്റുമുട്ടിയതെന്ന് ഐജി ആദ്യം പറഞ്ഞെങ്കിലും സത്താറും ആക്രമണത്തില്‍ പങ്കെടുത്തെന്നാണു പിന്നീട് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. സത്താര്‍ മനുവിനെ ആക്രമിയ്ക്കുകയും സതീഷ് പോളിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications