Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതകപൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യ പിന്‍മാറിയെന്ന്‌

ഇസ്ലാമബാദ്‌: ഇറാന്‍-പാകിസ്‌താന്‍-ഇന്ത്യ വാതകപൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്‍മാറിയെന്ന്‌ റിപ്പോര്‍ട്ട്‌. ഇറാനിലെ പാകിസ്‌താന്‍ അംബാസിഡര്‍ മുഹമ്മദ്‌ ബുക്‌സ്‌ അബ്ബാസിയയെ ഉദ്ധരിച്ചുകൊണ്ടാണ്‌ ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി പാകിസ്‌താന്‍ വര്‍ധിപ്പിക്കാനിരിക്കെയാണ്‌ ഇന്ത്യ പദ്ധതിയില്‍ നിന്നും പിന്‍മാറിയിരിക്കുന്നതെന്നും അബ്ബാസി പറഞ്ഞു.

വാതകപൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ കഴിഞ്ഞ മെയില്‍ ഇന്ത്യ വിക്തമാക്കിയിരുന്നു. ഇന്ത്യ വ്യക്തമായി ഒന്നും പറയാത്ത സാഹര്യത്തില്‍ ഇറാന്‍ പാകിസ്‌താന്‍ ഉഭയപദ്ധതിയിക്ക്‌ പാക്‌ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഇറാനില്‍ നിന്നും പാകിസ്‌താനിലൂടെ ഇന്ത്യയിലേയക്കു വാതകം കൊണ്ടുവരുമ്പോള്‍ പാകിസ്‌താന്‌ നല്‍കേണ്ടിവരുന്ന കടത്തുകൂലി സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ്‌ ഇന്ത്യ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നത്‌. തുടര്‍ന്ന്‌ കഴിഞ്ഞ മെയില്‍ ഇറാനും പാകിസ്‌താനും 750കോടി യുഎസ്‌ ഡോളര്‍ ചെലവു വരുദ്ധ പദ്ധയില്‍ ഒപ്പുവച്ചിരുന്നു.

2,775 കിലോമീറ്ററാണ്‌ പൈപ്പ്‌ലൈനിന്റെ ദൈര്‍ഘ്യം. ഇറാനില്‍ നിന്നുള്ള ക്രൂഡ്‌ ഓയില്‍ ഇറക്കുമതി കൂട്ടുമെന്നും പാകിസ്‌താന്‍ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 4,600 മെഗാവാട്ട്‌ വൈദ്യുതി ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാതകത്തില്‍ നിന്ന്‌ ഉല്‍പാദിപ്പിക്കുമെന്നും അബ്ബാസി പറഞ്ഞു.

അതേസമയം പദ്ധതി പരിഹരിക്കാന്‍ പാകിസ്‌താനുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+