ഓംപ്രകാശിനും രാജേഷിനും നാര്‍കോ ടെസ്റ്റ്

രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് പരിശോധനക്ക് അനുമതി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇരുവരെയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രോസിക്യൂഷന് ഹര്ജിയിന്മേലുള്ള വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവരെ രണ്ടുപേരെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കുന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്കാന് കോടതി നേരത്തേ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുനനു.
ഇവര്‍ നല്കിയ മൊഴിയും പോളിന്റെ ഡ്രൈവര്‍ നല്കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുള്ളതിനാലാണ് പൊലീസ് ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടത്.
ഓംപ്രകാശിന്റെയും രാജേഷിന്റെയും റിമാന്റ് കാലാവധി 16വരെ നീട്ടിയതായി തിങ്കളാഴ്ച കോടതി അറിയിച്ചിരുന്നു. റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാജേഷിനെ തിങ്കളാഴ്ച കോടതിയില്‍ കൊണ്ടുവന്നിരുന്നു.
മറ്റൊരു കേസില്‍ ഓംപ്രകാശിന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ രാമങ്കരി കോടതിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ 12ലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിലപാടറിയാന്‍ വേണ്ടിയാണ് കോടതി ഹര്‍ജികള്‍ മാറ്റിവച്ചത്. ആഗസ്റ്റ് 23ന് അറസ്റ്റിലായ ഏഴ്, ഒന്‍പത്, പത്ത്, പതിനൊന്ന് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications