അബ്ദുള്ളക്കുട്ടിക്ക് അപരന്‍മാരുടെ ഭീഷണി

സാക്ഷാല്‍ അബ്ദുള്ളക്കുട്ടിയെക്കൂടാതെ ആറ് അപര അബ്ദുള്ളക്കുട്ടിമാരാണ് രംഗത്തുള്ളത്. ഇത് കേരളത്തിലെ തിരഞ്ഞെടുപ്പിലെ അപരന്മാരുടെ പട്ടികയിലെ റെക്കോര്‍ഡാണ്. ഒരു സ്ഥാനാര്‍ത്ഥിയ്‌ക്കും ഇത്രയധികം അപരന്മാരെ നേരിടേണ്ടിവന്നിട്ടില്ല.
എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ അപരന്മാരില്‍ പേരിന് മുന്നില്‍ ഇനീഷ്യല്‍ ഉള്ളത് അദ്ദേഹത്തിന് മാത്രമാണ്. എല്ലാ മണ്ഡലങ്ങളിലും അപരന്മാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടാണ് പത്രിക നല്‍കിയിരിക്കുന്നത്.
അപരന്മാരുടെ പട്ടികയില്‍ വരും ദിവസങ്ങളില്‍ ആരൊക്കെ പിന്‍മാറുമെന്ന് കണ്ടുതന്നെ അറിയണം. ഇനി എതിര്‍ സ്ഥാനാര്‍ത്ഥിയുടേതിന് സമാനമായ ചിഹ്നങ്ങള്‍ സ്വന്താമക്കുകയെന്നതായിരിക്കും അപരന്മാരുടെ തന്ത്രം.
കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് രണ്ട് അപരന്മാരാണുള്ളത്. ജയരാജും, കെവി ജയരാജനുമാണ് സ്വതന്ത്രന്മാരായി പത്രിക നല്‍കിയിരിക്കുന്നത്. ആകെ 18 പേരാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്.
എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷനും രണ്ട് അപരന്മാരുണ്ട്. ഡൊമിനിക് അഗസ്റ്റിനും ഡൊമിനിക് ജോസഫുമാണ് ഇവര്‍.
ഇവിടത്തെ സിപിഎം സ്ഥാനാര്‍ത്ഥി പി.എന്‍ സിനുലാലിന് ഇതേ പേരില്‍ത്തന്നെ അപരന്‍ രംഗത്തുണ്ട്. ഇനീഷ്യലില്‍ മാത്രമാണ് മാറ്റമുള്ളത്.
ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എ ഷുക്കൂറിന് അപരനായി ഇനീഷ്യലില്ലാത്ത ഷുക്കൂറാണ് രംഗത്ത്. സിപിഐ സ്ഥാനാര്‍ത്ഥി ജെ കൃഷ്‌ണപ്രസാദിന് എസ് കൃഷ്‌ണകുമാറാണ് അപരന്‍.












Click it and Unblock the Notifications