വെടിവയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു: എസ് പി
കാസര്‍ക്കോട്: ഞായറാഴ്ച പൊലീസും ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിവെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ലെന്ന് എസ്പി രാംദാസ് പോത്തന്‍.
വെടിവെയ്ച്ചില്ലായിരുന്നുവെങ്കില്‍ പൊലീസുകാരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് അപകടം സംഭവിക്കുമായിരുന്നു. ഒരുസംഘം അക്രമികള്‍ പൊലീസിനെയും ജനങ്ങളെയും ആക്രമിച്ചപ്പോള്‍ ചെയ്ത നടപടി ശരിയായിരുന്നുവെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു.
വലിയൊരു അപകടം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു വെടിവച്ചത്- എസ്പി പറഞ്ഞു. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ്പി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ഒരാളുടെ മരണത്തിനിടയാക്കിയ വെടിവെയ്പിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications