ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്: രാജ്യസഭയില്‍ കയ്യാങ്കളി

സ്ഥിതിഗതികള്‍ വഷളായതോടെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ സഭാ നടപടികള്‍ രണ്ടു മണിവരെ നിര്‍ത്തിവച്ചു. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വച്ചതിനെ തുടര്‍ന്ന് ബഹളമുണ്ടായ ലോക്‌സഭയും രണ്ടു മണിവരെ നിര്‍ത്തിവച്ചു.
ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചശേഷം ആഭ്യന്തര മന്ത്രി പി.ചിദംബരം രാജ്യസഭയിലെത്തിയപ്പോഴാണ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് അടിയുണ്ടായത്. രാമജന്‍മഭൂമി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിക്കണമെന്ന് ചിദംബരം പറഞ്ഞതിനെ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം വിളികളോടെ എതിരേറ്റിരുന്നു.
ഇതില്‍ ക്ഷുഭിതനായ അമര്‍ സിങ് സഭയുടെ നടുത്തളത്തിലേക്ക് പ്രതിഷേധവുമായി ഇറങ്ങി. ഈ സമയത്താണ് ബിജെപി അംഗങ്ങള്‍ അമര്‍ സിങിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മറ്റു കക്ഷികളുടെ നേതാക്കളും മന്ത്രി പൃഥ്വിരാജ് ചൗഹാനും എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.












Click it and Unblock the Notifications