Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന് വേണ്ടി ചെലവാക്കിയത് 31കോടി

Kasab
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാകിസ്താന്‍ തീവ്രവാദി അജ്മല്‍ കസബിനെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഇതുവരെ ചെലവാക്കിയത് 31കോടി രൂപ.

മുംബൈ ആക്രമണത്തില്‍ ഇന്ത്യക്ക് ജീവനോടെ പിടികൂടാന്‍ കഴിഞ്ഞ ഏകെ തിവ്രവാദിയാണ് കസബ്. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഇയാളെ സംരക്ഷിക്കാന്‍ പ്രതിദിനം മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവാക്കുന്നത് 85ലക്ഷം രൂപയാണ്.

ആര്‍തര്‍ റോഡ് ജയിലിന്റെ സുരക്ഷയ്ക്കായി തയ്യാറാക്കിയ പ്രത്യേക സെല്ലുകളുടെ നിര്‍മ്മാണച്ചലെവ് ഉള്‍പ്പെടെയാണിത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍പോലും തകരാത്ത വിധത്തിലുള്ള രണ്ട് ജയിലറകളാണ് കസബിനെ പാര്‍പ്പിക്കാനായി ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

കസബിന്റെ ചികിത്സകള്‍ക്കായി ജെജെ ആശുപത്രിയിലും പ്രത്യേക സെല്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേവരെ ഇയാളെ ഇവിടേക്ക് കൊണ്ടുപോയിട്ടില്ല. ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനായി ഡോക്ടര്‍മാര്‍ ഇപ്പോള്‍ ജയിലിലേക്ക് വരുകയാണ് ചെയ്യുന്നത്.

പാകിസ്താനിലെ ഫരീദ്‌കോട്ടിലെ ഒരു ദരിദ്ര കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നാണ് കസബ് പറയുന്നത്. തെരുവുകച്ചവടക്കാരനായ പിതാവ് പണത്തിനായി തന്നെ തീവ്രവാദികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് കസബ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+