ജസ്റ്റിസ് ദിനകരന്‍ കേസുകള്‍ പരിഗണിയ്ക്കില്ല

ഹെക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ദിനകരന്‍ സ്വമേധയാ ജുഡീഷ്യല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതാണോ അതോ അദ്ദേഹത്തോട് തത്കാലം മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
ദിനകരനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട 75 എംപിമാര്‍ രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് ഹര്‍ജി നല്‍കിയിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതി ജഡ്ജിയാകാനുള്ള നാമനിര്‍ദ്ദേശപട്ടികയില്‍ നിന്ന് ദിനകരന്റെ പേര് ഒഴിവാക്കിയിരുന്നു.
അഴിമതി ആരോപണത്തിന് വിധേയനായ സുപ്രീംകോടതി ജഡ്ജിയേയോ ഹൈക്കോടതി ജഡ്ജിയേയോ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഏകമാര്‍ഗ്ഗം പാര്‍ലമെന്റ് അദ്ദേഹത്തെ ഇംപീച്ച് നടപടിയ്ക്ക് വിധേയമാക്കുകയെന്നതാണ്.












Click it and Unblock the Notifications