പുലിയെകൊന്നവര്‍ക്കെതിരെ കേസ്

നഗരത്തെ രണ്ട് മണിക്കൂറോളം വിറപ്പിച്ച പുലിയെ നാട്ടുകര്‍ ജീവനോടെയാണ് പിടികൂടിയിരുന്നത്. എന്നാല്‍ ഫോറസ്റ്റ് ഓഫീസിലേയ്കക് കൊണ്ടുപോകുന്ന വഴി പുലി ചാവുകയായിരുന്നു. നാട്ടുകാരുടെ ആക്രമണത്തെത്തുടര്‍ന്ന് പുലി അവശനിലയിലായിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതും കമ്പുകള്‍ ശ്വാസനാളത്തില്‍ കുരുങ്ങിയതുമാണ് മരണത്തിന് കാരണമായത്. എന്നാല്‍ പുലിയെ കണ്ട ഉടന്‍തന്നെ പൊലീസിനെയും വനം വകുപ്പിനെയും അറിയിച്ചിരുന്നുവെന്നും ഇവര്‍ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ തിരച്ചിലൊന്നും നടത്താതെ മടങ്ങിയതിനാലാണ് തങ്ങള്‍ക്കുതന്നെ പുലിയെ പിടികൂടേണ്ടിവന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
മയക്കുവെടി വയ്ക്കാന്‍ ഡോക്ടര്‍മാരെയും കൊണ്ട് വനം വകുപ്പുകാര്‍ എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ പുലിയ പിടികൂടിയിരുന്നു.
ചെറുപ്പക്കാരുടെ അമിതാവേശമാണ് പുലിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഈ പുലി നാട്ടുകാരില്‍ നാലുപേര്‍ക്ക് പരുക്കേല്‍പ്പിച്ചകാര്യമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications