അനാശാസ്യം: ഉണ്ണിത്താനും യുവതിക്കും ജാമ്യം

മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
അനാശാസ്യ പ്രവര്‍ത്തനത്തിനാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ മഞ്ചേരിയ്ക്കടുത്തുള്ള മുള്ളമ്പാറയിലെ വീടു വളഞ്ഞാണ് രാജ്‌മോഹന്‍ഉണ്ണിത്താനെയും കൊല്ലം സ്വദേശിനിയും സേവാദള്‍ പ്രവര്‍ത്തകയുമായിരുന്ന യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ണിത്താനും യുവതിയ്ക്കുമെതിരെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിയ്ക്കുന്നത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ഉണ്ണിത്താന്‍. വീട് വാടകയ്ക്കെടുത്ത അഷ്റഫ് ഒന്നാം പ്രതിയും യുവതി മൂന്നാം പ്രതിയുമാണ്. ജാമ്യം ലഭിച്ച് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉണ്ണിത്താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിജയചിഹ്നം കാണിച്ചാണ് തന്റെ വാഹനത്തില്‍ കയറി സ്ഥലം വിട്ടത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഉണ്ണിത്താനെ കോടതിയിലേക്ക് കൊണ്ടുവരുമെന്നറിഞ്ഞ്ഒട്ടേറെ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകരും കോടതിയില്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവര്‍ക്കിടയില്‍ കൂടി ഏറെ കഷ്ടപ്പെട്ടാണ് പൊലീസ് ഇരുവരെയും കോടതിയിലെത്തിച്ചത്.












Click it and Unblock the Notifications