ലീഡര്‍ ചെയ്ത് പലതും തെറ്റാണെന്ന് ഗംഗാധരന്‍

കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി എന്ന പാര്‍ട്ടിയുണ്ടാക്കിയതും പിന്നീട് എന്‍സിപിയില്‍ ചേര്‍ന്നതും വീണ്ടും തിരിച്ച് കോണ്‍ഗ്രസില്‍ എത്തിയതുമെല്ലാം തെറ്റായിരുന്നുവെന്നാണ് ഗംഗാധരന്‍ പറഞ്ഞത്.
ഒരു കാലഘട്ടത്തില്‍ കരുണാകര ചേരിയില്‍ നിന്നും ഡിഐസിയിലേയ്ക്കും എന്‍സിപിയിലേയ്ക്കും പോയി ഒടുവില്‍ കോണ്‍ഗ്രസില്‍ തന്നെ മടങ്ങിയെത്തിയ ആളാണ് എംപി ഗംഗാധരന്‍.
ഞാനുള്‍പ്പെടെയുള്ളവര്‍ കാണിച്ചത് തെറ്റാണെന്ന് സമ്മതിക്കാം, കരുണാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങിയപ്പോള്‍ ഞാനത് തടഞ്ഞതാണ്.
പക്ഷേ എനിക്ക് അന്ന് അദ്ദേഹത്തെ അനുകൂലിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹത്തിനൊപ്പം ഞാനും പാര്‍ട്ടി വിട്ടു.
സോണിയയെ കാണാന്‍ ദില്ലിയില്‍ പോയിട്ട് കാണാന്‍ സാധിക്കാത്തതിന്റെ പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയയാളാണ് കരുണാകരന്‍.
ഏറ്റവും ഒടുവില്‍ സോണിയ ദൂതനെ വിട്ടപ്പോള്‍ എല്ലാം മറന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചുവന്നു. മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്- ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications