കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ : പിണറായി കോടതിയില്‍ ഹാജരായേക്കും

  • By Staff
Google Oneindia Malayalam News

Lavalin
കൊച്ചി: ലാവലിന്‍ കേസ് കൊച്ചിയിലെ സിബിഐ കോടതി ബുധനാഴ്ച പരിഗണിയ്ക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സൂചനയും പിണറായിയും പാര്‍ട്ടി നേതൃത്വവും നല്‍കിയിട്ടില്ല.

പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രകടനമായി കോടതിയിലെത്തി കേസില്‍ ജാമ്യമെടുക്കാനാണ് പിണറായിയുടെ നീക്കമെന്ന് സൂചനകളുണ്ട്. ഇതിനായി എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ചില ഒരുക്കങ്ങള്‍ നടത്തിയതായാണ് അറിയുന്നത്. ദേശാഭിമാനിയുടെ പുതിയ എഡിഷന്റെ ഉദ്ഘാടനത്തിനായി ബാംഗ്ലൂരിലായിരുന്ന പിണറായി ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കൊച്ചിയിലെത്തിയിട്ടുണ്ട്

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കോടതി കേസ് പരിഗണനയ്‌ക്കെടുക്കുമെന്നാണ് അറിയുന്നത്. ലാവലിന്‍ കേസിലെ അന്വേഷണ പുരോഗതി സിബിഐ കോടതിയെ അറിയിക്കും. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും ബുധനാഴ്ച സിബിഐ സമര്‍പ്പിക്കുമെന്നാണറിയുന്നത് കേസിലെ മറ്റു പ്രതികള്‍ സെപ്റ്റംബര്‍ 24 ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യം നേടിയിരുന്നു.

എന്നാല്‍ പിണറായിയും കാനഡയിലെ ലാവലിന്‍ കമ്പനിയിലെ രണ്ട് പ്രതികളും ആദ്യം കേസ് വിളിച്ച ദിവസം ഹാജരായിരുന്നില്ല. ലാവലിന്‍ കമ്പനി പ്രതികള്‍ക്ക് കോടതി രണ്ടാമതും സമന്‍സ് അയച്ചിരുന്നു. സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്ന വിവരം നാളെ സിബിഐ കോടതിയെ അറിയിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X