അതിരിപ്പിള്ളി പദ്ധതിക്കെതിരെ ഗൂഡാലോചന: ബാലന്‍

പദ്ധതിയുടെ പാരിസ്ഥിതികാനുമതി പിന്‍വലിക്കാതിരിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സര്‍ക്കാറിനു കാരണം കാണിക്കല്‍ നോട്ടീസയച്ചത് ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണോയെന്ന ചോദ്യത്തിന് എല്ലാ തരത്തിലുള്ള ഗൂഢാലോചനയുമുണ്ടെന്നായിരുന്നു മറുപടി.
കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് വനം-പരിസ്ഥിതി മന്ത്രി ജയറാം രമേഷുമായും ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമായും മന്ത്രി ചര്‍ച്ച നടത്തി.
വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോട്ടീസിലെ നടപടികള്‍ അവസാനിപ്പിക്കണം. അതിരപ്പിള്ളി പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികള്‍ കേന്ദ്രസര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്- ബാലന്‍ പറഞ്ഞു.
എന്നാല്‍ കേരളത്തിന്റെ പൊതുതാത്പര്യങ്ങള്‍ പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാവൂവെന്നും പക്ഷപാതമില്ലാതെ മാത്രമേ തീരുമാനമെടുക്കൂവെന്നും ജയറാം രമേഷ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
163 മെഗാവാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക് 13 അംഗ എന്‍വയോണ്‍മെന്റല്‍ അപ്രൈസല്‍ കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷമാണ് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കിയത്. 1998 ലും 2005 ലും 2007 ലും വ്യത്യസ്ത അംഗങ്ങളുള്ള കമ്മിറ്റികള്‍ പരിശോധിച്ചു നല്‍കിയ അനുമതി പുനഃപരിശോധിക്കേണ്ടതില്ല.
'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്' എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവും കേന്ദ്ര അംഗീകൃത ഏജന്‍സിയായ വാപ്‌കോസും പദ്ധതി നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സര്‍ക്കാറിനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പദ്ധതി ആദിവാസികളെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ആദിവാസി കുടുംബത്തിനൊന്നും പദ്ധതി മൂലം ദോഷമുണ്ടാവില്ല.
എന്നാലും പദ്ധതി പ്രദേശത്തിനടുത്തു താമസിക്കുന്ന 18 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയും ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണ്- ബാലന്‍ അറിയിച്ചു.
പദ്ധതി മൂലം ജൈവവൈവിധ്യം നഷ്ടമാകുമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആകെ 28.4 ഹെക്ടര്‍ സ്വാഭാവിക വനം മാത്രമാണ് വേണ്ടത്. 2007-നു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യമായ പരാതിയോ കേസോ നിലവിലില്ല. കരാറുകാരന്‍ നല്‍കിയ കേസില്‍ മാത്രമാണ് ഇനി കോടതിവിധി വരാനുള്ളത്- മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications