വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു: തരൂര്‍

നെഹ്‌റുവിനെതിരെ മോശമായ ഒരു വരി പോലും ഞാന്‍ സെമിനാറില്‍ പറഞ്ഞിട്ടില്ല. സെമിനാറില്‍ പങ്കെടുത്ത വിദേശപ്രതിനിധികള്‍ക്കോ നയതന്ത്ര വിദഗ്ദ്ധരോ എന്റെ വാക്കുകളില്‍ വിവാദം കണ്ടില്ല.
ഒരു മാധ്യമം പോലും സെമിനാറിലെ വിഷയത്തെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല പകരം എന്റെ പ്രസംഗത്തെ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. ഇത് നാണക്കേടാണ്- തരൂര്‍ കുറ്റപ്പെടുത്തി. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റുവിന്റെ വിദേശനയം സംബന്ധിച്ച് ദില്ലിയില്‍ നടത്തിയ പ്രഭാഷണപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് തരൂരിന്റെ വിവാദപരാമര്‍ശമുണ്ടായത്.
നെഹ്‌റുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണ് എന്നാണ് തരൂര്‍ പറഞ്ഞത്.
ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്റെതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന ബ്രിട്ടീഷ് എം.പി ബീക്ക് പരേഖിന്റെ പരാമര്‍ശത്തോട് യോജിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.
പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായെടുക്കുന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.












Click it and Unblock the Notifications