Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: അന്വേഷണം കൈമാറാമെന്ന് പൊലീസ്

Paul George
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ തങ്ങളുടെ അന്വേഷണത്തില്‍ സംശയമുണ്ടെങ്കില്‍ സ്വകാര്യ ഏജന്‍സിയ്ക്ക് ചുമതല കൈമാറാമെന്ന് പൊലീസ് സത്യവാങ്മൂലം നല്‍കി.

എന്നാല്‍ ഇത്തരത്തില്‍ അന്വേഷണം കൈമാറുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അന്വേഷണസംഘത്തലവന്‍ എസ്പി എവി ജോര്‍ജ്ജാണ് ഹൈക്കോടതിയല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേസിലെ പ്രതികളും ഗുണ്ടാനേതാക്കന്മാരുമായ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പരാതിക്കാരനും ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ഐജി വിന്‍സന്‍ പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസ്വാഭാവികമായി ഒന്നുതന്നെയില്ല. രണ്ട് ദിവസത്തെ അന്വേഷണപുരോഗതി മാത്രമാണ് മാധ്യമങ്ങളെ അറിയിച്ചത്. എസ് കത്തി വിശേഷണം രണ്ടാം പ്രതിയുെട മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു- സത്യവാങ്മൂലത്തില്‍ പറയുന്നു.

വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ സിഡി കോടതി പരിശോധിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് മുത്തൂറ്റ് എം ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. വിന്‍സെന്റ് പോള്‍ വാര്‍ത്താസമ്മേളനം നടത്തിയ രീതി ശരിയല്ലെന്ന് പോളിന്റെ പിതാവ് ആരോപിച്ചിരുന്നു.

ഇതിനിടെ കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ ജസ്റ്റിസ് കെടി ശങ്കരന്‍ തള്ളി. പോളിന്റെ പിതാവിന്റെ ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+