കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പെണ്‍ക്ഷാമം

  • By Staff
Google Oneindia Malayalam News

Children
ബീജിങ്: പെണ്‍കുട്ടികളുടെ ജനന നിരക്ക്‌ എക്കാലത്തേക്കാളുമേറെ കുറയുന്ന ചൈനയില്‍ 2020 ഓടെ 2.4 കോടി പുരുഷന്മാര്‍ക്ക്‌ ജീവിതപങ്കാളിയെ കണ്ടെത്താനാവില്ലെന്ന്‌ പഠനറിപ്പോര്‍ട്ട്‌.

ഗ്രാമീണ മേഖലയില്‍ പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചുവരുന്നതാണ്‌ ഇതിനു പ്രധാനകാരണമെന്ന്‌ പഠനത്തിന്‌ നേതൃത്വംനല്‍കിയ ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യല്‍സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ത്രീ-പുരുഷ അനുപാതത്തിലെ വിടവായിരിക്കും സമീപഭാവിയില്‍ ചൈന അഭിമുഖീകരിക്കാന്‍ പോവുന്ന പ്രധാന ഭീഷണിയെന്ന്‌ പഠനം മുന്നറിയിപ്പു നല്‍കുന്നു.

2005-ലെ കണക്കനുസരിച്ച്‌ ചൈനയില്‍ ശരാശരി 100 പെണ്‍കുട്ടികള്‍ക്ക്‌ 119 ആണ്‍കുട്ടികള്‍ വീതമാണുള്ളത്‌. ചില പ്രവിശ്യകളില്‍ സ്‌ത്രീപുരുഷ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക്‌ 130 ആണ്‍കുട്ടികളാണ്‌.

അള്‍ട്രാ സൗണ്ട്‌ സ്‌കാനിങ്‌ സംവിധാനം വ്യാപകമായ 1980കള്‍ മുതലാണ്‌ ചൈനയില്‍ സ്‌ത്രീ-പുരുഷ അനുപാതത്തില്‍ പ്രകടമായ അന്തരം കണ്ടുതുടങ്ങിയത്‌. ജനസംഖ്യാ നിയന്ത്രണത്തിന്നായി ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന ജനസംഖ്യാനയം ചൈനയില്‍ നടപ്പാക്കിയതും ഇതേ കാലയളവിലാണ്‌.

സ്കാന്‍ ചെയ്ത് ഗര്‍ഭസ്ഥ ശിശു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ് ഭ്രൂണഹത്യ നടത്തുന്ന രീതി ചൈനയിലെ ഗ്രാമങ്ങളില്‍പ്പോലും പതിവാണ്. ഇതിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല.

ഒറ്റക്കുട്ടിയാണെങ്കില്‍ ആണ്‍കുട്ടി മതിയെന്ന രക്ഷിതാക്കളുടെ തീരുമാനം പെണ്‍ഭ്രൂണഹത്യ വര്‍ധിക്കാനിടയാക്കിയതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജനസംഖ്യാനയത്തില്‍ കൂടുതല്‍ ഇളവുവരുത്തിയും വിദേശരാജ്യങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്‌ പ്രോത്സാഹിപ്പിച്ചും പുതിയ പ്രതിസന്ധിയെ നേരിടണമെന്നാണ്‌ പഠനസംഘം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X