കൊല്‍ക്കത്തക്ക് ദുഖത്തിന്റെ ദിനം

ദുഖത്തിന്റെ ദിനമാണിതെന്ന് ആഭ്യന്തരമന്ത്രി പിചിദംബരം കൊല്‍ക്കത്തയില്‍ പറഞ്ഞു. ബസുവിന്റെ മരണം കനത്ത നഷ്ടമാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നതെന്നും ചിദംബരം അനുശോചിച്ചു.ബസുവിനെ പി ചിദംബരം ആശുപത്രിയില്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് മരണം സ്ഥിരീകരിച്ചത്.
ഇഎംഎസിനെപ്പോലെത്തന്നെ സിപിഎമ്മിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ചും പാര്‍ട്ടി രൂപീകരണത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങളെടുത്ത ജ്യോതിബസുവിന്റെ തീരുമാനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പിണറായി വിജയന് അനുസ്മരിച്ചു.
ബംഗാളിന്റെ മാത്രമല്ല ആധുനിക ഇന്ത്യയുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളാണ് ജ്യോതിബസുവെന്ന് സിപി.എം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മരണസമയത്ത് യെച്ചൂരിയും വൃന്ദാ കാരാട്ടും ആശുപത്രിയിലുണ്ടായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ജ്യോതി ബസുവെന്ന്് പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ആരെയും ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമായിരുന്നു ബസുവിന്റെ ശക്തിയെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു. ദീര്‍ഘകാലം ബംഗാളിനെ നയിക്കാന്‍ ബസുവിന് കഴിഞ്ഞത് ഈ വ്യക്തിപ്രഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതിബസുവിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് യുപിഎ അധ്യക്ഷ സോണിയാഗാന്ധി ദില്ലിയില്‍ പറഞ്ഞു. . ഗാന്ധിജി പറഞ്ഞത് നടപ്പില്‍ വരുത്തിയ നേതാവായിരുന്നു ബസുവെന്ന് ആര് കൃഷ്ണയ്യര്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെക്കുറിച്ച് ശരിയായ ബോധമുണ്ടായിരുന്ന നേതാവായിരുന്നു ജ്യോതിബസുവെന്നും അത് ഏറ്റവും പ്രായോഗികമായി നടപ്പിലാക്കിയ നേതാവുകൂടിയായിരുന്നു അദ്ദേഹമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങള്‍ സ്നേഹിച്ചത്പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബസുവിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന കൊല്‍ക്കത്തയിലെ എ.എം.ആര്.ഐ. ആശുപത്രിയിലേക്ക് ഇപ്പോഴും ജനപ്രവാഹം തുടരുകയാണ്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications