ബുര്‍ഖയില്ലാതെ ഫോട്ടോ എടുക്കാം
മുസഫര്‍നഗര്‍: മുസ്ലിം സ്ത്രീകള്‍ക്ക് വോട്ടര്‍ കാര്‍ഡ് ഉണ്ടാക്കാനും തിരഞ്ഞെടുപ്പിനും ബുര്‍ഖ മാറ്റാമെന്ന് ഷിയ നേതാവായ മൗലാന കല്‍ബെ ജവാബ് അഭിപ്രായപ്പെട്ടു. ഇസ്ലാമിക നിയമം ഇത് അനുവദിയ്ക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ബുര്‍ഖ വേണോ വോട്ട് ചെയ്യാനുള്ള അവകാശം വേണോയെന്ന് തിരഞ്ഞെടുക്കാമെന്ന സുപ്രീം കോടതിയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് മൗലാന കല്‍ബെ ജവാബ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കൂടിയാണ് ഇദ്ദേഹം.
ഹജ്ജിന് പോകാനായി പാസ്പോര്‍ട്ടിന് ബുര്‍ഖ ഇല്ലാതെ ഫോട്ടോ എടുക്കുന്നതിന് സമാനമാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനായി ബുര്‍ഖയില്ലാതെ ഫോട്ടൊ എടുക്കുന്നത്.
മതപരമായ നിബന്ധനകളാണോ ഭരണഘടനാപരമായ അവകാശങ്ങളാണോ പ്രധാനമെന്ന് തിരഞ്ഞെടുക്കാന്‍ മുസ്ലിം വനിതകളോട് ജനുവരി 22 ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നിയമവ്യവസ്ഥയെ ഹനിയ്ക്കുന്ന മതപരമായ വിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ല. വോട്ട് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവണം. കോടതി വ്യക്തമാക്കി.












Click it and Unblock the Notifications