Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗാനുരാഗം: പോപ്പിന്റെ സഹായിയെ പുറത്താക്കി

Pope
വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പരികര്‍മ്മി സ്വവര്‍ഗരതി വിവാദത്തില്‍. നൈജീരിയക്കാരനായ ഗിനേഡു എഹിയേമിയാന്‍ ആണ് വിവാദത്തില്‍ അകപ്പെട്ടത്. ഇയാളെ വത്തിക്കാന്‍ പുറത്താക്കി.

വത്തിക്കാന്‍ പൊലീസ് പകര്‍ത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രസിദ്ധമായ കൊയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു ഗിനേഡു എഹിയേം. ലൈംഗികതൃഷ്ണകള്‍ ശമിപ്പിയ്ക്കാനായി ഇയാള്‍ ആണ്‍കുട്ടികളെ വാടകയ്ക്കെടുക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം.

ജെന്റില്‍ മെന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന പോപ്പിന്റെ സഹായസംഘത്തിലെ അംഗമാണ് എഹിയേം. വിദേശ രാഷ്ട്രങ്ങളിലെ തലവന്‍മാര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമ്പോഴും മറ്റ് വിശേഷാവസരങ്ങളിലും ഈ സംഘമാണ് സൌകര്യങ്ങള്‍ ഒരുക്കുക

അഴിമതിക്കേസിലാണ് ഇയാള്‍ ആദ്യം കുടുങ്ങിയത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സ്വവര്‍ഗരതിയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പൊതുമരാമത്ത് പണിയുടെ കരാര്‍ അനുവദിച്ചതിലാണ് ഇയാള്‍ അഴിമതി നടത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇറ്റലിയുടെ പൊതുമരാമത്ത് വിഭാഗത്തിലെ ബോര്‍ഡംഗവും വത്തിക്കാന്റെ കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റുമായിരുന്ന ഏഞ്ചലോ ബാല്‍ദുക്കി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരുന്നത്. ബാല്‍ദുക്കിയുമായി നടത്തിയ സംഭാഷണമാണ് എഹിയേമിനെ കുടുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+