ആര്‍എസ്പിയുടെ വാശി വെറുതെ; സീറ്റ് സിപിഎമ്മിന്

വെള്ളിയാഴ്ച രണ്ടുതവണ ചേര്‍ന്ന ഇടതുമുന്നണി ഏകോപന സമിതി യോഗത്തിന്റെ ഒടുവിലാണ് സിപിഎം തന്നെ രണ്ടു സീറ്റിലും മത്സരിക്കുമെന്ന് തീരുമാനിച്ചത്
യോഗം കഴിഞ്ഞ് എകെജി സെന്ററില്‍ നിന്നും പുറത്തുവന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണ പിള്ള തങ്ങളുടെ വിയോജിപ്പോടെയാണ് രണ്ട് സീറ്റും സിപിഎമ്മിന് നല്‍കാനുള്ള തീരുമാനം മുന്നണി കൈക്കൊണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകരോട് പ്രഖ്യാപിക്കുകയും ചെയ്തു.
സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടന്ന ചര്‍ച്ചകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണ പിള്ളയും തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്നുതന്നെ സംസാരിച്ചു.
ഇതേത്തുടര്‍ന്ന് ചര്‍ച്ച വഴിമുട്ടിയ ഘട്ടത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ഒരു രാജ്യസഭാ സീറ്റ് ആര്‍എസ്പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനുവേണ്ടി വിട്ടുനല്‍കാന്‍ സിപിഎം തയ്യാറാകണമെന്ന് നിര്‍ദ്ദേശം വെച്ചു.
എന്നാല്‍ സിപിഎം ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ല. വീണ്ടും ചര്‍ച്ച വഴിമുട്ടിയപ്പോള്‍ഒരു രാജ്യസഭാ സീറ്റ് സിപിഎം പൂര്‍ണമായി എടുക്കുകയും രണ്ടാമത്തെ സീറ്റ് മൂന്നുവര്‍ഷം വീതം സിപിഎമ്മും ആര്‍എസ്പിയും പങ്കിട്ടെടുക്കുകയും ചെയ്യാമെന്നുമുള്ള നിര്‍ദ്ദേശം വെളിയം തന്നെ മുന്നോട്ടുവെച്ചു.
ഇതും സിപിഎമ്മിന് സ്വീകാര്യമായില്ല. തുടര്‍ന്ന് വൈകീട്ട് വീണ്ടും എല്‍ഡിഎഫ് യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള രണ്ട് സീറ്റുകളും സി.പി.എം. ഏറ്റെടുക്കുകയാണെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചു.
ആര്‍എസ്പിക്കൊപ്പം നേരത്തെ ഒരു രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്ന കേരള കോണ്‍ഗ്രസ് (ജെ), ദള്‍ ഗൗഡ വിഭാഗം എന്നീ കക്ഷികള്‍ ഇക്കാര്യത്തില്‍ സിപിഎമ്മിനെ അനുകൂലിച്ചു.












Click it and Unblock the Notifications