നിത്യാനന്ദ 2ന് ഹാജരാകണമെന്ന് കോടതി

ചാനലുകളോട് സംസാരിക്കവേയാണ് വിവാദത്തിന് സ്വാമി വീണ്ടും വിശദീകരണം നല്‍കിയത്. മുമ്പത്തേത് പോലെ വീഡിയോയിലുള്ള താനാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അശ്ലീലഭാഗങ്ങള്‍ കൃത്രിമമാണെന്നാണ് സ്വാമി പറയുന്നത്.
തേജോവധം ചെയ്യുന്ന രീതിയിലുള്ള വാര്‍ത്തകള്‍ വേദനിപ്പിക്കുന്നവയാണ്. രഞ്ജിത പരിചരിക്കുന്ന സമയത്ത് താന്‍ ധ്യാനനിദ്രയിലായിരുന്നുവെന്നും തന്റെ പലപരീക്ഷണങ്ങളില്‍ ഒന്നാണിതെന്നും നിത്യാനന്ദ പറഞ്ഞു.
മാത്രമല്ല നിയമപരമായി താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴുണ്ടായ വേദനയില്‍ നിന്നും മുക്തിതേടാന്‍ താന്‍ മൗനവ്രതത്തില്‍ പ്രവേശിക്കാനൊരുങ്ങുകയാണെന്നും സ്വാമി വ്യക്തമാക്കി.
ലൈംഗികവിവാദത്തിന് പിന്നാലെ ഫയല്‍ ചെയ്യപ്പെട്ട ഒരു പൊതുതാല്‍പര്യഹര്‍ജിയിന്മേല്‍ നിത്യാന്ദയോട് ഏപ്രില്‍ 2ന് ഹാജരാകാന്‍ ശ്രീപെരുമ്പത്തൂര്‍ കോടതി ആവശ്യപ്പെട്ടുട്ടുണ്ട്. കാവിവസ്ത്രത്തെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് ഒരു അഭിഭാഷകനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications