Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ നോട്ട് മാല: മായാവതി കുരുക്കില്‍

Furore over Mayawati's currency garland
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയെ തിങ്കളാഴ്ച ലഖ്‌നൊവില്‍ റാലിക്കിടെ അണിയിച്ച കോടികളുടെ നോട്ടുമാലയെക്കുറിച്ച് ആദായനികുതിവകുപ്പ് അന്വേഷിക്കും. മായാവതിയെ അണിയിച്ച ആയിരം രൂപാ നോട്ടുകള്‍ക്കൊണ്ടുള്ള മാലയെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ലമെന്റിനെ ഇളക്കിമറിച്ചിരുന്നു.

നോട്ട് മാലയുടെ മൂല്യം 21 ലക്ഷം മുതല്‍ 15 കോടിവരെയാണെന്ന കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെ ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. ബിഎസ്പിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു നോട്ടുമാല അണിയിച്ചത്. ആഘോഷങ്ങള്‍ക്കായി 200 കോടിരൂപചെലവായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നോട്ടുമാലയ്ക്ക് വേണ്ടിയുള്ള പണത്തിന്റെ ഉറവിടം കേന്ദ്രം അന്വേഷിക്കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ്, സമാജ്‌വാദിപാര്‍ട്ടി, ബിജെപി എന്നീപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. മായാവതി ദളിത് പുത്രിയല്ല; കോടീശ്വരപുത്രയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ ഭരണസംവിധാനം ഭരണകക്ഷിയായ ബിഎസ്പി ആഘോഷങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണെന്ന് ബിജെപി നേതാവ് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ആരോപണങ്ങള്‍ നിഷേധിച്ച ബിഎസ്പി. ജനറല്‍സെക്രട്ടറി നസിമുദ്ദീന്‍ സിദ്ദിഖി നോട്ടുമാലയുടെ മൂല്യം 21 ലക്ഷം രൂപമാത്രമാണെന്നും കോടികളുടെ നോട്ടുമാല എന്ന ആരോപണം കള്ളമാണെന്നും പറഞ്ഞു. ബിഎസ്പി ലഖ്‌നൊ ജില്ലാകമ്മിറ്റിയുടെ സംഭാവനയാണു മാലയെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് മാല വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി എംപി-എംഎല്‍എമാരുടെ യോഗം മായാവതി ബുധനാഴ്ച വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+